ഷാരൂഖ് ഖാൻ , കജോൾ ചിത്രം ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ പ്രണയദിനത്തിൽ വീണ്ടും ബിഗ് സ്ക്രീനിൽ കാണാൻ ആരാധകർക്ക് അവസാരം. ആദിത്യ ചോപ്ര ചിത്രമായ “ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ” ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സിനിമയാണ്. ഈ വാലന്റൈൻസ് ദിനത്തിൽ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ചിത്രം വീണ്ടും റിലീസ് ചെയ്യും . ഇന്ന് മുതൽ ചിത്രം പ്രദർശനം ആരംഭിച്ചു . ഒരാഴ്ചത്തേക്ക് മാത്രം ഇന്ത്യയിലുടനീളം ചിത്രം പ്രദർശിപ്പിക്കും. മുംബൈയിലെ മറാത്ത മന്ദിർ തിയേറ്ററിൽ പ്രദർശനം തുടരുന്നു. വാലന്റൈൻസ് ദിനത്തിൽ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ചിത്രം വീണ്ടും റിലീസ് ചെയ്യുമെന്ന് യാഷ് രാജ് ഫിലിംസ് അറിയിച്ചു.