പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച ഉച്ചയ്ക്ക് ആലുവ പോസ്റ്റ് ഓഫീസിന് സമീപമാണ് സംഭവം. 19 കാരിയായ യുവതിയെയാണ് ഇയാൾ ആക്രമിച്ചത്.സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ പിന്നീട് റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടി.
തമിഴ്‌നാട്ടിലെ കോയമ്പത്തൂർ സ്വദേശിയാണ് പ്രതി. ഇയാൾ പെൺകുട്ടിയെ ആക്രമിക്കുന്നത് കണ്ട നാട്ടുകാർ പിടികൂടാൻ ശ്രമിച്ചെങ്കിലും ആളുകൾക്ക് നേരെ കല്ലെറിഞ്ഞ ശേഷം പ്രതി രക്ഷപ്പെട്ടു. സംഭവസ്ഥലത്ത് നിന്ന് പ്രതി നേരെ റെയിൽവേ സ്റ്റേഷനിലേക്ക് ഓടി. സ്റ്റേഷനിൽ വെച്ച് റെയിൽവേ പോലീസ് പിടികൂടി. പ്രതി മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നുവെന്നാണ് റിപ്പോർട്ട്.