കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടത്തിനുശേഷം വിപണിയില്‍ ആശ്വാസനേട്ടം. സെന്‍സെക്‌സ് 184 പോയന്റ് ഉയര്‍ന്ന് 59,472ലും നിഫ്റ്റി 40 പോയന്റ് നേട്ടത്തില്‍ 17,433ലുമാണ് വ്യാപാരം നടക്കുന്നത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, ടിസിഎസ്, ഐഷര്‍ മോട്ടോഴ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ്, ബ്രിട്ടാനിയ, ടാറ്റ മോട്ടോഴ്‌സ്, സണ്‍ ഫാര്‍മ ഇന്‍ഫോസിസ്, മാരുതി സുസുകി, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.അദാനി എന്റര്‍പ്രൈസസ്, ഹിന്‍ഡാല്‍കോ, സിപ്ല, കോള്‍ ഇന്ത്യ, അദാനി പോര്‍ട്‌സ്, എസ്ബിഐ, യുപിഎല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഓട്ടോ, മീഡിയ സൂചികകള്‍ നേട്ടത്തിലും ഫാര്‍മ നഷ്ടത്തിലുമാണ്. മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലാകട്ടെ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്