
ആഗോള സൂചനകൾ ദുർബലമായ സാഹചര്യത്തിൽ ആഭ്യന്തര വിപണി നഷ്ടത്തിൽ. പ്രധാന സൂചികകളായ ബി എസ് ഇ സെൻസെക്‌സ് 236.66 പോയിന്റ് അഥവാ 0.39 ശതമാനം താഴ്ന്ന് 60,621.77ലും നിഫ്റ്റി 80.10 പോയിന്റ് അഥവാ 0.44 ശതമാനം താഴ്ന്ന് 18,027.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വിപണിയിൽ ഇന്ന് ഏകദേശം 1533 ഓഹരികൾ മുന്നേറി, 1865 ഓഹരികൾ ഇടിഞ്ഞു, 146 ഓഹരികൾ മാറ്റമില്ല.നിഫ്റ്റിയിൽ ഇന്ന്, എച്ച്‌യുഎൽ, ഏഷ്യൻ പെയിന്റ്‌സ്, ബജാജ് ഫിനാൻസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, നെസ്‌ലെ ഇന്ത്യ തുടങ്ങിയ ഓഹരികൾ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടപ്പോൾ, കോൾ ഇന്ത്യ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, പവർ ഗ്രിഡ് കോർപ്പറേഷൻ, എച്ച്‌ഡിഎഫ്‌സി, ഐടിസി എന്നിവ നേട്ടത്തിലാണ്.ത്രൈമാസ വരുമാന റിപ്പോർട്ടുകൾ പ്രഖ്യാപിച്ചതിന് ശേഷം ഹിന്ദുസ്ഥാൻ യുണിലിവർ മൂന്ന് ശതമാനത്തിലധികം ഇടിഞ്ഞു.
Post Views: 25