സംയുക്ത മേനോന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘ബൂമറാങ്’ നാളെ പ്രദര്‍ശനത്തിന് എത്തും. സമൂഹമാധ്യമങ്ങള് സൃഷ്ടിക്കുന്ന ചതിക്കുഴികളും അവ വ്യക്തികളില് സൃഷ്ടിക്കുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. കൃഷ്ണദാസ് പങ്കിയാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്. അഖില്‍ കവലയൂര്‍, ഹരികുമാര്‍, മഞ്ജു സുഭാഷ്, സുബ്ബലക്ഷ്മി, നിയ, അപര്‍ണ, നിമിഷ, ബേബി പാര്‍ത്ഥവി തുടങ്ങിയവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.