തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ച് ബസ് പൂർണമായും കത്തിനശിച്ചു

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ചിറയിൻകീഴ് അഴൂരിൽ ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിനു തീപിടിച്ചു. ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ബസ്. ഉച്ചയോടെയാണ് സംഭവം

എഞ്ചിന്റെ ഭാഗത്ത് നിന്ന് പുക ഉയരുന്നത് ഡ്രൈവറും യാത്രക്കാരും ശ്രദ്ധിച്ചു. ഡ്രൈവർ ഉടൻ തന്നെ ബസ് നിർത്തി 30ഓളം യാത്രക്കാരെ ബസിൽ നിന്ന് പുറത്തിറക്കി. സംഭവം നടന്നയുടൻ ബസിനു തീപിടിച്ചു

ബസ് പൂർണമായും കത്തിനശിച്ചു. ബസിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി 15 മിനിറ്റോളം പരിശ്രമിച്ചാണ് തീയണച്ചത്.