ഹൊറർ കോമഡി വിഭാഗത്തിലെത്തിയ ചിത്രം ആയിരുന്നു ഈ അടുത്ത കാലത്ത് പുറത്തു ഇറങ്ങിയ ‘രോമാഞ്ചം’ . ജിത്തു മാധവൻ രചനയും സംവിധാനവും നിർവ്വഹിച്ച് ഫെബ്രുവരി 3 ന് തീയ്യേറ്ററുകളിൽ എത്തിയ ചിത്രത്തിന് വമ്പൻ കളക്ഷൻ ആണ്. കേരളത്തിൽ നിന്നും 17 കോടിയും, വേൾഡ് വൈഡ് ഗ്രോസായി ചിത്രം നേടിയത് 25 കോടിയും ആണ്. . 11 ദിവസത്തെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. സൗബിൻ സാഹിർ പ്രധാന കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രമാണിത്. സൗബിൻ സാഹിറിനെ കൂടാതെ അർജുൻ അശോകനും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ഗിരീഷ് ​ഗം​ഗാധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. സിജു സണ്ണി, സജിന്‍ ഗോപു തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.ചെമ്പൻ വിനോദും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.