പ്രണയവും ക്യാമ്പസ് രാഷ്ട്രീയവും പരിസ്ഥിതി പ്രശ്‌നങ്ങളുമൊക്കെ പ്രധാന പ്രമേയമാക്കി ഒരുക്കിയ ‘ലവ്ഫുള്ളി യുവേര്‍സ് വേദ’ വിജയകരമായി പ്രദര്‍ശനം തുടരുന്നു. കേരള വര്‍മ കോളേജിലെ സഖാവ് ലാലപ്പന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയതെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. സഖാവ് ലാലപ്പനായി വേഷമിട്ടിരിക്കുന്നത് വെങ്കിടേഷ് ആണ്. രജിഷ വിജയനാണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ വേദയായി വേദയായി എത്തുന്നത്. അനിക സുരേന്ദ്രന്‍, ശ്രീനാഥ് ഭാസി, ഗൗതം വാസുദേവ് മേനോന്‍, രഞ്ജിത് ശേഖര്‍, ചന്തുനാഥ്, അപ്പാനി ശരത്, നില്‍ജ കെ. ബേബി, ശ്രുതി ജയന്‍, വിജയ കൃഷ്ണന്‍, അര്‍ജ്ജുന്‍ പി അശോകന്‍, സൂര്യ ലാല്‍, ഫ്രാങ്കോ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.