
ഭാവന നായികയാകുന്ന ഏറ്റവും പുതിയ ചിത്രം ‘ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ റിലീസിനൊരുങ്ങുന്നു. ചിത്രം നാളെ തിയേറ്ററുകളിൽ എത്തും. നേരത്തെ, ഫെബ്രുവരി 17ന് തിയേറ്ററുകളില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചിരുന്നു. പ്രേമിച്ചിട്ടുള്ളവര്‍ക്ക് ഈ സിനിമ കാണുമ്പോള്‍ ചെറിയ വേദനയും ചിലപ്പോള്‍ സന്തോഷവും തോന്നാമെന്നും ഭാവന പറയുന്നു. പ്രണയത്തിനും, വിരഹത്തിനും പ്രാധാന്യം നല്‍കുന്ന കുടുംബ ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. ഭാവന, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് ആണ് സംവിധാനം ചെയ്യുന്നത്. മാജിക് ഫ്രെയിംസ് ചിത്രം വിതരണത്തിനെത്തിക്കും. ലണ്ടന്‍ ടാക്കീസും ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്ന് രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുള്‍ ഖാദര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. അരുണ്‍ റഷ്ദിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ബിജിബാലാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.