വടക്കുകിഴക്കൻ സർക്കിളിലെ ആറ് സംസ്ഥാനങ്ങളിൽ 5ജി സേവനങ്ങൾ ആരംഭിക്കുന്നതായി റിലയൻസ് ജിയോ. ഷില്ലോങ്, ഇംഫാൽ, ഐസ്വാൾ, അഗർത്തല, ഇറ്റാനഗർ, കൊഹിമ, ദിമാപൂർ എന്നീ ഏഴ് നഗരങ്ങളെ അതിന്റെ ട്രൂ 5ജി നെറ്റ്‌വർക്കുമായി ബന്ധിപ്പിച്ചാണ് സേവനങ്ങൾ ആരംഭിക്കുന്നത്. ട്രൂ 5ജി ഇപ്പോൾ രാജ്യത്തുടനീളമുള്ള 191 നഗരങ്ങളിൽ ലൈവാണ്.2023 ഡിസംബറോടെ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എല്ലാ നഗരങ്ങളിലും താലൂക്കുകളിലും ജിയോ ട്രൂ 5ജി സേവനങ്ങൾ ലഭ്യമാക്കും. കമ്പനി എക്സ്ചേഞ്ചുകളുമായി പങ്കിട്ട പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. ഇന്ന് മുതൽ, അരുണാചൽ പ്രദേശ് (ഇറ്റാനഗർ), മണിപ്പൂർ (ഇംഫാൽ), മേഘാലയ (ഷില്ലോംഗ്), മിസോറാം (ഐസ്വാൾ), നാഗാലാൻഡ് (കൊഹിമ, ദിമാപൂർ), ത്രിപുര (അഗർത്തല) എന്നീ ആറ് സംസ്ഥാനങ്ങളിലെ ഏഴ് നഗരങ്ങളിലെ ജിയോ ഉപഭോക്താക്കൾക്ക് 5ജി എത്തുമെന്ന് കമ്പനി അറിയിച്ചു. ജിയോ വെൽക്കം ഓഫറിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്. അതിലൂടെ അവർക്ക് 1 ജിബിപിഎസ് വേഗതയിൽ പരിധിയില്ലാത്ത ഡാറ്റ ലഭിക്കും. അധിക ചിലവുകളൊന്നുമില്ലാതെയാണ് ഇവ ലഭിക്കുന്നത്.