ദൃശ്യം സംവിധായകൻ ജീത്തു ജോസഫിനൊപ്പം മോഹൻലാൽ വീണ്ടും ഒന്നിക്കുന്ന റാം, ഷാരൂഖ് ഖാൻ-ജോൺ എബ്രഹാം കൂട്ടുകെട്ടിലെ പത്താൻ ചിത്രവുമായി സാദൃശ്യമുള്ളതെന്ന് ആരാധകർ. ഒരു സ്പൈ ത്രില്ലർ ചിത്രമായ റാം ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിൽ എത്തിയിരിക്കുകയാണ്‌. ഈ ചിത്രത്തിന്റെ പ്ലോട്ട് ആണ് ഓൺലൈനിൽ ചോർന്നതായി ആരോപിക്കപ്പെടുന്നത്. “ഓർഗനൈസേഷന്റെ ഒരു ഏജന്റിനെയും മുൻ ചാരനെയും കണ്ടെത്താനുള്ള RAW യുടെ ശ്രമങ്ങളെ ഈ സിനിമ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇതിനെത്തുടർന്ന് നിരവധി ട്വിറ്റർ ഉപയോക്താക്കൾ പ്ലോട്ട് പത്താന്റേതുമായി വളരെ സാദൃശ്യമുള്ളതായി പറയുന്നു. ഇത് പാത്താൻ 2.0 ആണോ എന്നാണ് ആരാധകർരുടെ സംശയം.