
തെന്നിന്ത്യൻ ആരാധകരെ ഞെട്ടിച്ച് പുതിയ പ്രോജക്ടുമായി സൂപ്പർതാരം രജനികാന്ത്. ലൈക്ക പ്രൊഡക്‌ഷൻ നിര്‍മിക്കുന്ന പുതിയ രജനികാന്ത് ചിത്രം സംവിധാനം ചെയ്യുന്നത് ജയ് ഭീമിലൂടെ പ്രശസ്തനായ ടി.ജെ. ജ്ഞാനവേൽ ആണ്. തലൈവർ 170 എന്നാണ് ചിത്രത്തിന് താത്ക്കാലികമായി നൽകിയിരിക്കുന്ന പേര്. അനിരുദ്ധ് ആണ് സംഗീതം. ഈ വർഷം തന്നെ ചിത്രീകരണം ആരംഭിക്കുന്ന സിനിമ അടുത്ത വർഷം റിലീസ് ചെയ്യും. ചിത്രത്തിലെ മറ്റ് താരങ്ങളുടേയും അണിയറപ്രവർത്തകരുടേയും വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ലൈക്ക പ്രൊഡക്ഷൻസ് നിർമിച്ച പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം ഏപ്രിൽ 28-ന് തിയറ്ററുകളിലെത്തും. നിലവിൽ നെൽസൺ സംവിധാനം ചെയ്യുന്ന ജയിലർ എന്ന ചിത്രത്തിന്റെ ചിത്രീകരണ തിരക്കുകളിലാണ് രജനികാന്ത്.
Post Views: 13