വാറങ്കൽ: മെഡിക്കൽ വിദ്യാർത്ഥിനി പ്രീതിയുടെ മരണം മറക്കും മുമ്പ്, എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയായ ഇരുപതുകാരി രക്ഷിത സീനിയർ വിദ്യാർത്ഥിയുടെ റാഗിംഗ് താങ്ങാനാവാതെ ആത്മഹത്യ ചെയ്തു.

ഭൂപാലപ്പള്ളി സ്വദേശികളായ ശങ്കരാചാരിയുടെയും രാമയുടെയും മകളാണ് രക്ഷിതയെന്ന് പോലീസ് പറഞ്ഞു. നർസാംപേട്ടിലെ ജയമുഖി എഞ്ചിനീയറിംഗ് കോളേജിൽ ഇസിഇ മൂന്നാം വർഷം പഠിക്കുകയായിരുന്നു. മറ്റൊരു വിദ്യാർത്ഥിയുമൊത്തുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് അവളുടെ സീനിയർമാരിൽ ഒരാൾ അവളെ ശല്യപ്പെടുത്തുകയായിരുന്നു. വിഷയത്തിൽ മനംനൊന്ത് രക്ഷിത വാറങ്കലിലെ ബന്ധുവീട്ടിലെ ഫാനിൽ തൂങ്ങിമരിച്ചു.വിവരമറിഞ്ഞ് പോലീസ് സംഭവസ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എംജിഎം ആശുപത്രിയിലേക്ക് മാറ്റി. ദിവസങ്ങൾക്കുമുമ്പ് യുവതിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.