പൃഥ്വിരാജ് നായകനായെത്തിയ മാസ് എന്റെർറ്റൈനെർ മൂവി ആയിരുന്നു ഷാജി കൈലാസ് സംവിധാനം ചെയ്ത് ‘കടുവ’. ചിത്രത്തിന് മികച്ച വിജയം ആയിരന്നു തീയേറ്ററിൽ നിന്നു ലഭിച്ചത്. എന്നാൽ ഇപ്പോൾ ചിത്രം തമിഴിലും റിലീസിനൊരുങ്ങുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. റിലീസ് തീയതിയും പുറത്തുവന്നു. മാർച്ച് മൂന്നിനാണ് ചിത്രമെത്തുക. ബോക്സോഫീസിൽ അമ്പത് കോടിയിലധികം നേടിയ ചിത്രത്തിന് തമിഴിലും വൻ സ്വീകാര്യതയായിരിക്കും ലഭിക്കുകയെന്നാണ് അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നായിരുന്നു ചിത്രത്തിന്റെ നിർമാണം. വിവേക് ഒബ്റോയ്, സായ് കുമാർ, സിദ്ധിഖ്, ജനാർദ്ദനൻ, വിജയരാഘവൻ, അജു വർഗീസ്, ഹരിശ്രീ അശോകൻ, രാഹുൽ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത, സീമ, പ്രിയങ്ക തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.