ഇന്ത്യയൊട്ടാകെയുള്ള തിയറ്ററുകളെ ഹൗസ്ഫുൾ ആക്കി പത്താന്റെ കളക്ഷൻ തുടരുകയാണ്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം 13 ദിവസം കൊണ്ട് 865 കോടി രൂപ കളക്ഷൻ നേടി. ഹിന്ദി സിനിമ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം എന്നാ റെക്കോർഡ് നേടിയെടുത്തിരിക്കുകയാണ് പത്താൻ . പത്താന്റെ ഹൗസ്‌ഫുൾ ഷോകളെ അഭിനന്ദിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രീനഗറിലെ തിയറ്ററുകൾ ഹൗസ്ഫുൾ ആയി എന്നാണ് അദ്ദേഹം പറഞ്ഞത്. ലോകസഭയിൽ സംസാരിക്കവെയാണ് അദ്ദേഹം പത്താനെ പ്രശംസിച്ചത്. കെജിഎഫ് 2 ഹിന്ദിയുടെ കളക്ഷൻ റെക്കോർഡ് തകർത്ത ചിത്രം, ഇനി മത്സരിക്കുന്നത് ബാഹുബലി2-നോടാണ്.