
ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തില്‍ വര്‍ധന രേഖപ്പെടുത്തിയതിനു പിന്നാലെ പുറത്തുവന്ന മൊത്ത വില പണപ്പെരുപ്പത്തില്‍ ഇടിവ്.ഡിസംബറിലെ 4.95 ശതമാനത്തില്‍നിന്ന് ജനുവരിയില്‍ 4.73ശതമാനമായാണ് താഴ്ന്നത്. ധാതു എണ്ണകള്‍, രാസവസ്തുക്കള്‍, തുണിത്തരങ്ങള്‍, അസംസ്‌കൃത പെട്രോളിയം, പ്രകൃതി വാതകം എന്നിവയിലെ വിലക്കുറവാണ് പണപ്പെരുപ്പത്തില്‍ പ്രതിഫലിച്ചത്.അതേസമയം, ഭക്ഷ്യ സൂചിക പണപ്പെരുപ്പം ഡിസംബറിലെ 0.65ശതമാനത്തില്‍നിന്ന് ജനുവരിയില്‍ 2.95ശതമാനമായും ഉയര്‍ന്നിട്ടുണ്ട്.ധാന്യങ്ങളുടെ വില 14 ശതമാനത്തില്‍നിന്ന് 15.46ശതമാനമായും പാലിന്റെ വില 6.99ശതമാനത്തില്‍നിന്ന് 8.96ശതമാനമായും കൂടി.ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം മൂന്നു മാസത്തെ ഉയര്‍ന്ന നിലവാരത്തിലാണ്. ഒരു വര്‍ഷത്തെ താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയ ഡിസംബറിലെ 5.7ശതമാനത്തില്‍നിന്ന് മൂന്നു മാസത്തെ ഉയര്‍ന്ന നിരക്കായ 6.52ശതമാനത്തിലേയ്ക്കാണ് ഉയര്‍ന്നത്.