
ഡെങ്കിപ്പനി പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് പെറുവിൽ വ്യാഴാഴ്ച രാജ്യത്തിന്റെ വടക്ക്, മധ്യ, തെക്കുകിഴക്ക് ഭാഗങ്ങളിലെ 13 വകുപ്പുകളിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 2023 ൽ ഇതുവരെ രോഗം മൂലം 1150 ലധികം കേസുകളും , 16 മരണങ്ങളും ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക അറിയിപ്പ് അനുസരിച്ച് അടിയന്തരാവസ്ഥ 90 ദിവസത്തേക്ക് നിലനിൽക്കും. കഴിഞ്ഞ വർഷം രാജ്യത്ത് 72800 ലധികം ഡെങ്കിപ്പനി കേസുകളും, 84 മരണങ്ങളും ഉണ്ടായിരുന്നു. ബൊളീവിയയിൽ 26 മരണങ്ങളോടെ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 6,825 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. ആ കേസുകളിൽ 5225 എണ്ണം തെക്കേ അമേരിക്കൻ രാജ്യത്തിലെ ഏറ്റവും ജനസംഖ്യയുള്ള പ്രദേശമായ സാന്താക്രൂസിലാണ്. സമീപ ദിവസങ്ങളിൽ സാന്താക്രൂസിൽ കേസുകളുടെ എണ്ണം കുത്തനെ ഉയർന്നു.
Post Views: 21