
പേടിഎമ്മും ഫോൺ പേയും യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് അഥവാ യുപിഐ ലൈറ്റ് ഉടൻ ആരംഭിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. പേടിഎമ്മിൽ, ഒരു മാസത്തിനുള്ളിൽ യുപിഐ ലൈറ്റ് എത്തുമെന്നാണ് റിപ്പോർട്ട്. 100 രൂപ വരെയുള്ള ചെറിയ ടിക്കറ്റ് ഇടപാടുകൾ സുഗമമാക്കുന്നതിന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) കഴിഞ്ഞ വർഷം അവതരിപ്പിച്ചതാണ് യുപിഐ ലൈറ്റ്. പിൻ/ പാസ്സ്‌വേർഡ് ഉപയോഗിക്കാതെ തത്സമയം 200 രൂപ വരെ ചെറിയ മൂല്യമുള്ള പേയ്‌മെന്റുകൾ നടത്താൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറാണ് ഇത്. ഇതിനായി ഉപയോക്താക്കൾ അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് യുപിഐ ലൈറ്റ് വാലറ്റിലേക്ക് പണം മുൻകൂട്ടി ഇടേണ്ടി വരും. ഈ വാലറ്റ് ഉപയോഗിക്കുന്നതിനാൽ ഇടപാട് സമയങ്ങളിൽ ഇന്റർനെറ്റ് ആവശ്യമില്ല. എന്നാൽ നിലവിൽ വാലറ്റിൽ പണം നല്കാൻ മാത്രമേ സാധിക്കുകയുള്ളു. അതായത് റീഫണ്ടുകൾ ഉൾപ്പെടെ യുപിഐ ലൈറ്റിലേക്കുള്ള എല്ലാ ക്രെഡിറ്റുകളും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പോകും എന്നർത്ഥം.