
നാലുദിവസത്തെ പനി,തുടര്‍ന്ന് നാലാഴ്ച നീണ്ടുനില്‍ക്കുന്ന ശ്വാസംമുട്ടലും വലിവും. സംസ്ഥാനത്ത് വൈറല്‍ പനിയും ആസ്ത്മയുടെ സമാന ലക്ഷണങ്ങളുമായി ആയിരങ്ങളാണ് ചികിത്സയില്‍. ഇതില്‍ കുട്ടികളുമുള്‍പ്പെടുന്നു. രോഗം അപകടാവസ്ഥ ഉണ്ടാക്കുന്ന ഘട്ടത്തിലേക്ക് എത്തുന്നില്ലെങ്കിലും ജീവിതച്ചെലവ് ഉയരുന്ന സാഹചര്യത്തില്‍ ചികിത്സയ്ക്കും കൂടുതല്‍ പണം കണ്ടെത്തേണ്ടിവരുന്നു. പതിനോരായിരത്തോളം പേരാണ് പനിയും ശ്വാസംമുട്ടലുമായി കഴിഞ്ഞദിവസം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളില്‍ ഇതിന്റെ ഇരട്ടിയോളം രോഗികളെത്തുന്നുണ്ട്. കൂടുതല്‍ പേര്‍ കിടത്തിച്ചികിത്സയ്ക്ക് എത്തുന്നതും സ്വകാര്യ ആശുപത്രികളിലാണ്. ഇന്‍ഫ്‌ളുവന്‍സ വൈറസ്, റെസ്പിേററ്ററി സിന്‍സീഷ്യല്‍ വൈറസ് പോലുള്ള പലതരം വൈറസുകള്‍ അസുഖത്തിന് കാരണമാകുന്നുണ്ട്. അതില്‍ പലതും ശ്വാസനാളികളുടെ നീര്‍ക്കെട്ടിന് കാരണമാകുന്നു.