
ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭാവന മലയാളത്തില്‍ തിരിച്ചെത്തുന്നത്. മാജിക് ഫ്രെയിംസ് റിലീസ് ആണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്. ബാല്യകാല പ്രണയം, നഷ്‍ടപ്രണയം എന്നിവ ചിത്രത്തിന് പശ്ചാത്തലമാകുമെന്ന സൂചനകളോടെയുള്ള ട്രെയിലര്‍ വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്.
നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ സംവിധാനം ചെയ്യുന്നത്. ബിജിബാലാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം അരുണ്‍ റഷ്‍ദി ആണ്. സംഗീതത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ വിനായക് ശശികുമാറിന്റെ വരികള്‍ക്ക് നിഷാന്ത്, പോള്‍ മാത്യു, ജോക്കര്‍ ബ്ലൂംസ് എന്നിവര്‍ സംഗീതം നിര്‍വഹിച്ച് സിതാര കൃഷ്‍ണകുമാര്‍, സയനോര, രശ്‍മി സതീഷ്, പോള്‍ മാത്യു, ഹരിശങ്കര്‍, ജോക്കര്‍ ബ്ലൂംസ് തുടങ്ങിയവരാണ് പാടിയിരിക്കുന്നത്.
Post Views: 12