
കൊച്ചി: എറണാകുളം ജില്ലാ കളക്ടറായി എൻഎസ്‌കെ ഉമേഷ് ചുമതലയേറ്റു. ബ്രഹ്മപുരത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു ടീമായി പ്രവർത്തിക്കുമെന്നും ജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. “ഞാൻ ഇന്നാണ് ജോയിൻ ചെയ്തത്. എല്ലാ വകുപ്പുകളുടെയും പിന്തുണയോടെ പ്രശ്‌നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു
അതേസമയം എൻഎസ്‌കെ ഉമേഷിന് ചുമതല കൈമാറാൻ മുൻ കലക്ടർ രേണു രാജ് എത്തിയില്ല. ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ രേണു രാജിനെ ഇന്നലെ വയനാട്ടിലേക്ക് മാറ്റി. ബ്രഹ്മപുരം പ്ലാന്റിലെ തീപിടിത്തം കൈകാര്യം ചെയ്തതിനെതിരെ വിമർശനം ഉയരുന്നതിനിടെയും ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തെയും തുടർന്നാണ് കളക്ടറെ സ്ഥലം മാറ്റിയത്.
ഇന്നലെ വനിതാ ദിനമായതിനാൽ തനിക്കെതിരെ പ്രതിഷേധമുണ്ടെന്ന് തോന്നിപ്പിക്കുന്ന ഒരു പോസ്റ്റ് രേണു രാജ് ഫേസ്ബുക്കിൽ ഷെയർ ചെയ്തിരുന്നു.
Post Views: 16