കിംഗ് ഓഫ് കൊത്ത’ സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപനം തൊട്ടേ ചര്‍ച്ചയില്‍ നിറഞ്ഞുനിന്ന ‘കിംഗ് ഓഫ് കൊത്ത’യുടെ അപ്‍ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. കറുത്ത വേഷത്തില്‍ യുപി9 0009 എന്ന വാഹനത്തില്‍ ചാരി നില്‍ക്കുന്ന ദുല്‍ഖറാണ് ഫസ്റ്റ്ലുക്കില്‍ ഉള്ളത്. 2023 ഓണം റിലീസായി പടം ഇറങ്ങും എന്നാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. ഏറ്റവും ശാരീരിക വെല്ലുവിളികൾ നിറഞ്ഞ സിനിമയാണ് ഇതെന്ന് തല്‍ക്കാലം പറയാം എന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയില്‍ മാസ് ഗ്യാങ്‍സ്റ്റര്‍ ചിത്രമായി ഒരുക്കുന്ന ചിത്രത്തില്‍ നടി ശാന്തി കൃഷ്‍ണയും ഒരു പ്രധാന കഥാപാത്രമായി എത്തും.

തമിഴ് നടൻ പ്രസന്നയും ‘കിംഗ് ഓഫ് കൊത്ത’യുടെ സെറ്റില്‍ ജോയിൻ ചെയ്‍തുവെന്നതാണ് വാര്‍ത്തയുണ്ട്. പൊലീസ് ഓഫീസറായിട്ടായിരിക്കും ദുല്‍ഖര്‍ നായകനാകുന്ന ചിത്രത്തില്‍ പ്രസന്ന അഭിനയിക്കുക എന്നാണ് സൂചന. ‘പൊറിഞ്ചു മറിയം ജോസി’ന്റെ തിരക്കഥാകൃത്ത് അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. ഐശ്വര്യ ലക്ഷ്‍മി ചിത്രത്തില്‍ നായികയാകുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.