മിഖായേല്‍’ എന്ന സിനിമയ്ക്ക് ശേഷം സംവിധായകൻ ഹനീഫ് അദേനിയും നിവിൻ പോളിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് തുടക്കമായി. നിവിൻ പോളിയുടെ കരിയറിലെ 42മത് ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞ വിവരം നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. പോളി ജൂനിയര്‍ പിക്ചേഴ്‍സും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുക.ദുബായ്‍യില്‍ ആണ് നിവിൻ പോളി ചിത്രത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. നിവിൻ പോളിക്ക് പുറമേ ബാലു വര്‍ഗീസ്, ഗണപതി, വിനയ് ഫോര്‍ട്ട് , ജാഫര്‍ ഇടുക്കി, സാനിയ ഇയ്യപ്പൻ എന്നിവരും ചിത്രത്തിലുണ്ടാകും. ദുബായി, കേരളം എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടക്കുക എന്ന് സൂചനകളുണ്ട്.നിവിൻ-ഹനീഫ് കൂട്ടുകെട്ടിലെ 2019ൽ പുറത്തിറങ്ങിയ ചിത്രമാണ് മിഖായേൽ. മമ്മൂട്ടി നായകനായ ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം നിർവഹിച്ച ചിത്രം കൂടിയായിരുന്നു ഇത്.