സിനിമാ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ഏജന്‍റില്‍ (Agent) തീപ്പൊരി പാറിക്കുന്ന ആക്ഷന്‍ ലുക്കില്‍ മലയാളത്തിന്‍റെ മെഗാ സ്റ്റാര്‍ മമ്മൂട്ടി (Mammootty).

മലയാളം, തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളില്‍ റിലീസാകുന്ന ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം അഖില്‍, ആഷിഖ് നേതൃത്വം നല്‍കുന്ന യൂലിന്‍ പ്രൊഡക്ഷന്‍സിനാണ്. തെലുങ്കിലെ യുവതാരം അഖില്‍ അഖിനേനിയും മമ്മൂട്ടിയും ആദ്യമായി ഒരുമിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഏപ്രില്‍ 28 ന് ലോകവ്യാപകമായി റിലീസ് ചെയ്യും. മഹാദേവ് എന്ന മിലിറ്ററി ഓഫീസറായി മമ്മൂക്ക കേന്ദ്ര കഥാപാത്രത്തില്‍ എത്തുന്ന ചിത്രം പ്രേക്ഷകന് തിയേറ്റര്‍ എക്സ്പീരിയന്‍സ് സമ്മാനിക്കുന്ന ആക്ഷന്‍ പാക്ക്ഡ് ചിത്രമായിരിക്കും.

സുരേന്ദര്‍ റെഡ്ഡി (Surender Reddy) രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തില്‍ നവാഗതയായ സാക്ഷി വൈദ്യ നായികാ വേഷം ചെയ്തിരിക്കുന്നു. ഹിപ്പോപ്പ് തമിഴന്‍ (Hiphop Tamizha) സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് രാകുല്‍ ഹെരിയനും എഡിറ്റ് ചെയ്തിരിക്കുന്നത് നവീന്‍ നൂലിയുമാണ്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി വമ്പൻ
മേക്കോവറാണ് അഖില്‍ അക്കിനേനി നടത്തിയിരിക്കുന്നത്. ഹൈദരാബാദ്, ഡല്‍ഹി, ഹംഗറി എന്നിവിടങ്ങളിലൊക്കെയായി ഷൂട്ട് ചെയ്ത ഈ ചിത്രം എകെ എന്റര്‍ടൈന്‍മെന്‍റ്സിന്‍റെയും സുരേന്ദര്‍ 2 സിനിമയുടെയും ബാനറില്‍ രാമബ്രഹ്മം സുങ്കരയാണ് നിര്‍മ്മിക്കുന്നത്. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.