നീറ്റ് പിജി ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് പോസ്റ്റ് ഗ്രാജ്വേറ്റ് (നീറ്റ്-പിജി) 2023 ന്റെ ഫലം ചൊവ്വാഴ്ച പ്രഖ്യാപിച്ചു. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസാണ് ഇന്ന് ഫലം പുറത്തുവിട്ടത്

പരീക്ഷയിൽ യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികളെയും അഭിനന്ദിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷയെഴുതിയ എല്ലാ ഉദ്യോഗാർത്ഥികൾക്കും അവരുടെ മാർക്ക് വെബ്‌സൈറ്റിൽ പരിശോധിക്കാം – natboard.edu.in. കൂടാതെ nbe.edu.in. പരീക്ഷകൾ വിജയകരമായി നടത്തിയതിന് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിനെ മന്ത്രി അഭിനന്ദിച്ചു. NEET PG 2023 പരീക്ഷ മാർച്ച് 5 ന് ആണ് നടന്നത്.