ഇരുപത്തിയേഴുകാരനായ ഹരീഷ് ഷാ, തന്റെ ലൈവ്-ഇൻ പങ്കാളിയായ മേഘയെ കൊലപ്പെടുത്തി, മൃതദേഹം മഹാരാഷ്ട്രയിലെ നലസോപാരയിൽ ബെഡ് ബോക്‌സിൽ ഒളിപ്പിച്ചു, നഗരം വിടാൻ ട്രെയിൻ ടിക്കറ്റ് വാങ്ങാനായി, ഇരയുടെ വീട്ടിൽ നിന്ന് 4,500 രൂപയ്ക്ക് ഫർണിച്ചറുകൾ വിറ്റു. തുലിഞ്ച് പോലീസ് പറയുന്നതനുസരിച്ച്, രക്ഷപ്പെടാൻ പണം ആവശ്യമായതിനാൽ ഞായറാഴ്ച ഫർണിച്ചറുകൾ വിൽക്കാൻ ഹാർദിക് കുറച്ച് സ്ക്രാപ്പ് ഡീലർമാരെ വീട്ടിലേക്ക് വിളിച്ചിരുന്നു. മേഘയുടെ മൃതദേഹം കിടക്കപ്പെട്ടിക്കടിയിൽ ഒളിപ്പിച്ചതിനാൽ അത് മാത്രമാണ് ഇയാൾ വിൽക്കാതിരുന്നതെന്ന് പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച മധ്യപ്രദേശിലെ നഗ്ദ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് ലോക്കൽ പോലീസിന്റെ സഹായത്തോടെ ഹരീഷിനെ അറസ്റ്റ് ചെയ്തത്. നലസോപാരയിലെ സീതാ സദൻ സൊസൈറ്റിയിലാണ് ഹാർദിക് ഷായും മേഘാ ധൻ സിംഗ് തോർവിയും താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. റിയൽ എസ്റ്റേറ്റ് ഏജന്റിനോടും ഭൂവുടമയോടും അയൽവാസികളോടും തങ്ങൾ വിവാഹിതരാണെന്ന് ദമ്പതികൾ പറഞ്ഞിരുന്നു. ഫെബ്രുവരി ആദ്യം ദമ്പതികൾ നലസോപാരയിലെ വിജയ് നഗർ ഏരിയയിൽ ഒരു ഫ്ലാറ്റ് വാടകയ്‌ക്കെടുത്തിരുന്നുവെങ്കിലും അവരുടെ വഴക്കുകൾ തുടർന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.

താനും മേഘയും മൂന്ന് വർഷം മുമ്പ് ഒരു ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ടിരുന്നു, കുറച്ചുകാലം ഒരുമിച്ച് ജീവിച്ചതിന് ശേഷം കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഇരുവരും വിവാഹിതരായതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. തൊഴിൽ രഹിതനായിരുന്ന ഷാ, ലോക്ക്ഡൗൺ കാലത്ത് കോൾ-ഡാറ്റ-റെക്കോർഡ് (സിഡിആർ) അനലിസ്റ്റായി ജോലി ചെയ്തിരുന്നു, മേഘ നഴ്‌സായി ജോലി ചെയ്തിരുന്നെങ്കിലും അവളും ജോലി ഉപേക്ഷിച്ചിരുന്നു, അദ്ദേഹം പറഞ്ഞു. ശനിയാഴ്ച, മറ്റൊരു വഴക്കുണ്ടായി, ഷാ, മേഘയെ തൂവാല കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അവളുടെ ശരീരം ബെഡ് ബോക്സിൽ ആക്കി വയ്ക്കുക ആയിരുന്നു.