കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ബുധനാഴ്ച അജ്ഞാതനായ ഒരാളുടെ വികൃതമാക്കിയ ശരീരഭാഗങ്ങൾ കണ്ടെടുത്തു. കേർഗോഡു വില്ലേജിന് സമീപമുള്ള കനാലിൽ നിന്നാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. ആരുടേതാണെന്ന് ഇനിയും കണ്ടെത്താനാകാത്ത ആളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ തള്ളുകയായിരുന്നു.

മൃതദേഹത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങൾ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് കൈകളും വെട്ടിയ കാലുകളും താഴത്തെ ശരീരഭാഗങ്ങളും പോലീസ് കണ്ടെടുത്തതെന്ന് മാണ്ഡ്യ ജില്ലയിലെ പോലീസ് സൂപ്രണ്ട് യതീഷ് എൻ പറഞ്ഞു. സംഭവത്തിൽ കേസെടുത്തു, ആളെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.