
ഇലോണ്‍ മസ്‌ക് 2022ല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവാക്കിയത് 195 കോടി ഡോളറാണ് (ഏകദേശം 16,000 കോടി രൂപ).ടെസ്‌ലയിലെ ഓഹരികള്‍ വിറ്റാണ് സംഭാവനയ്ക്കുള്ള പണം കണ്ടെത്തിയത്. ഓഗസ്റ്റ് -ഡിസംബര്‍ കാലയളവില്‍ വിറ്റത് 11.6 കോടി ഓഹരികളാണ്.എന്നാല്‍ ഏതൊക്കെ മേഖലകളിലാണ് പണം ചെലവഴിച്ചതെന്ന് മസ്‌ക് വ്യക്തമാക്കിയിട്ടില്ല. മസ്‌ക് ഫൗണ്ടേഷനിലൂടെ ആകെ സാമ്പദ്യത്തിന്റെ പകുതിയോളം സംഭാവന ചെയ്യുമെന്ന് 2012ല്‍ മസ്‌ക് പ്രഖ്യാപിച്ചതാണ്. 2021ല്‍ 574 കോടി ഡോളര്‍ മസ്‌ക് സംഭാവന നല്‍കിയിരുന്നു.
നിലവില്‍ ടെസ്‌ലയില്‍ 13 ശതമാനം ഓഹരി വിഹിതമാണ് മസ്‌കിനുള്ളത്. സംഭാവന നല്‍കാന്‍ വില്‍ക്കുന്ന ഓഹരികള്‍ക്ക് മൂലധന നേട്ട നികുതി നല്‍കേണ്ടതില്ല. അതുകൊണ്ട് തന്നെ വില്‍പ്പന മസ്‌കിന് നേട്ടമാണെന്നാണ് മേഖലയിളളവരുടെ വിലയിരുത്തല്‍. 19,600 കോടി ഡോളറോളം ആസ്തിയുമായി ഫോബ്‌സിന്റെ ശതകോടീശ്വര പട്ടികയില്‍ രണ്ടാമനാണ് മസ്‌ക്.