
സംസ്ഥാനത്ത് മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ കാലിത്തീറ്റ സബ്സിഡി വീണ്ടും ഉയര്‍ത്തി. യൂണിയന്‍ ഭരണസമിതി യോഗത്തിലാണ് വില വര്‍ദ്ധനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുത്തത്.
ഇതോടെ, മാര്‍ച്ച് 1 മുതല്‍ 31 വരെ മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റയ്ക്ക് 50 കിലോ ചാക്കിന് 300 രൂപ വരെയാണ് സബ്സിഡിയായി ലഭിക്കുക. ഇത് സംബന്ധിച്ച വിവരങ്ങള്‍ മില്‍മ ചെയര്‍മാന്‍ കെ.എസ് മണി പുറത്തുവിട്ടു.
നിലവില്‍, മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റയ്ക്ക് ചാക്ക് ഒന്നിന് 150 രൂപയാണ് സബ്സിഡിയായി ലഭിക്കുന്നത്. മാര്‍ച്ച് 1 മുതല്‍ വില്‍ക്കുന്ന ഗോമതി ഗോള്‍ഡ് കാലിത്തീറ്റയുടെ 50 കിലോ ചാക്ക് ഒന്നിന് 300 രൂപ സബ്സിഡിയായി ലഭിക്കും. ഇതോടെ, സബ്സിഡിയായ 300 രൂപ കിഴിച്ച് 1,250 രൂപ നല്‍കിയാല്‍ മതിയാകും. നടപ്പു സാമ്പത്തിക വര്‍ഷം ഫെബ്രുവരി വരെയുള്ള കണക്കുകള്‍ പ്രകാരം, കാലിത്തീറ്റ സബ്സിഡിയായി 3 കോടി രൂപ വരെയാണ് മലബാര്‍ മില്‍മ.