ഫേസ്ബുക്കിലും ഇന്‍സ്‌റാഗ്രാമിലും പണം നല്‍കി വെരിഫൈഡ് ബ്ലൂ ടിക്ക് വാങ്ങുന്നതിനുള്ള സംവിധാനം അവതരിപ്പിച്ച്‌ മാതൃ കമ്പനിയായ മെറ്റ.മെറ്റ പ്ലാറ്റ്‌ഫോംസിന്റെ സിഇഒയും ചെയര്‍മാനുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഫേസ്ബുക്കിലൂടെയാണ് ഈ കാര്യം പ്രഖ്യാപിച്ചത്.പ്രമുഖ ബിസിനസ്സുകാരനായ എലോണ്‍ മസ്‌ക് അടുത്തിടെ ട്വിറ്ററിന്റെ സിഇഒ ആയി സ്ഥാനമേറ്റെടുത്തയോടെ സമാനമായ നീക്കം നടത്തിയിരുന്നു. ഈ പാത പിന്തുടരുകയാണ് നിലവില്‍ മെറ്റ. ഈ ആഴ്ച ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലും മെറ്റ പരീക്ഷണാടിസ്ഥാനത്തില്‍ ഈ സംവിധാനം കൊണ്ടുവരുമെന്നും സാമൂഹിക മാധ്യമത്തിലെ പോസ്റ്റിലൂടെ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു.