മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കണ്ണൂര്‍ സ്‍ക്വാഡിന്റ ലൊക്കേഷൻ വീഡിയോ ശ്രദ്ധ നേടുന്നു. ചിത്രത്തിൻറെ ഷൂട്ടിങ് ലൊക്കേഷനിൽ മമ്മൂട്ടി എത്തുന്നതിന്റെ വീഡിയോ ആണ് പുറത്തു ആയത്. വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കണ്ണൂര്‍ സ്‍ക്വാഡ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേയർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം നിർവഹിക്കുന്നത്. പാലാ, കൊച്ചി, കണ്ണൂർ, വയനാട്,അതിരംപള്ളി, പൂനെ, മുംബൈ എന്നീ സ്ഥലങ്ങളിലാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. റോഷാക്ക്, കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണിത്.