ഡോക്ടർമാരുടെ കയ്യക്ഷരം മനസിലാക്കിയെടുക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. ഡോക്ടറുടെ കുറിപ്പടി മനസിലാക്കിയെടുക്കാൻ മെഡിക്കൽ സ്റ്റോർ ജീവനക്കാരെയാണ് സാധാരണ ആശ്രയിക്കേണ്ടി വരിക. എന്നാൽ ഡോക്ടറുടെ കയ്യക്ഷരം കണ്ട് മെഡിക്കൽ സ്റ്റോർ ജീവനക്കാർക്കും മനസ്സിൽ ആവാതെ ആയാലോ. മംഗലപുരം കുടുംബാര്യോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ മരുന്നിനായി നൽകിയ കുറിപ്പടി കണ്ടാണ് മെഡിക്കൽ സ്റ്റോർ ജീവനക്കാർ കുഴപ്പത്തിൽ ആയത്. കാരമൂട് സ്വദേശിയായ വയോധികന് നൽകിയ മരുന്നിന്റെ കുറിപ്പടിയിലെ കയ്യക്ഷരമാണ് ആർ‌ക്കും വായിക്കാനാവാതെ പോയത്. ഇതേ തുടർന്ന് ആരോഗ്യമന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫിസർക്കും വിവാദ കുറിപ്പടി അയച്ചു കൊടുത്തിട്ടുണ്ട്.