താഴ്ചയുടെ മറ്റൊരു ദിവസം പ്രതീക്ഷിച്ച സ്ഥാനത്തു ശക്തമായ തിരിച്ചുവരവ്. ഏഷ്യന്‍ വിപണികള്‍ താഴ്ചയില്‍ നിന്നു കയറി നേട്ടത്തിലായതും യുഎസ് ഫ്യൂച്ചേഴ്സ് ഉയരത്തിലേക്കു മാറിയതും വിപണിയുടെ ഗതിമാറ്റത്തിനു കാരണമായി.ചൈനയില്‍ മനുഫാക്ചറിംഗ് പിഎംഐ 2012 നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍ ആയതാണ് ഈ മാറ്റത്തിനു പിന്നില്‍. സാമ്പത്തിക 50.5 പ്രതീക്ഷിച്ച സ്ഥാനത്ത് 11 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന 52.6 ല്‍ എത്തി പിഎംഐ. ഇതോടെ ഹാങ് സെങ് സൂചിക 3.5 ശതമാനം കുതിച്ചു. ഷാങ്ഹായ് സൂചിക ഒരു ശതമാനത്തിലേറെ ഉയര്‍ന്നു. ചൈനീസ് സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ വര്‍ഷം മൂന്നു ശതമാനമായിരുന്നത് ഇക്കാെല്ലം നാലര ശതമാനത്തിനു മുകളിലാകുമെന്നാണു പ്രതീക്ഷ. അതിനു കരുത്തു പകരുന്നതായി പിഎംഐ കണക്ക്.സെന്‍സെക്സ് 59,370 വരെയും നിഫ്റ്റി 17,422 വരെയും ഉയര്‍ന്നു. മിഡ് ക്യാപ് സൂചിക ഒരു ശതമാനത്തിലധികം നേട്ടത്തിലായി. എന്‍എസ്‌ഇ യില്‍ 2200 ലേറെ ഓഹരികള്‍ ഉയരുകയും ചെയ്തു.ബജാജ് ഓട്ടോയുടെ ഫെബ്രുവരിയിലെ വില്‍പന 11% കുറവായി. കയറ്റുമതിയിലെ 38 ശതമാനം ഇടിവാണു കാരണം. ആഭ്യന്തര വില്‍പന 33 ശതമാനം വര്‍ധിച്ചിരുന്നു. നെെജീരിയയില്‍ കറന്‍സി റദ്ദാക്കിയതിനെ തുടര്‍ന്നുള്ള വിഷയങ്ങളാണു കയറ്റുമതിക്കു തിരിച്ചടിയായത്.ഐടി കമ്ബനികള്‍ ഇന്നു ശക്തമായി തിരിച്ചു കയറി. മെറ്റല്‍ സൂചിക മൂന്നു ശതമാനത്താേളം കുതിച്ചു.