മഞ്ജു വാര്യർ സൗബിന്‍ ഷാഹിർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന ‘വെള്ളരിപ്പട്ടണം’ മാര്‍ച്ച് 24ന് തിയെറ്ററുകളിലെത്തുന്നു. ചക്കരക്കുടം എന്ന പഞ്ചായത്തിനെ കേന്ദ്രീകരിച്ച് കുടുംബപശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഒരു പൊളിറ്റിക്കല്‍ സറ്റയർ സിനിമയാണ് ‘വെള്ളരിപ്പട്ടണം’. മഞ്ജു വാര്യര്‍ കെ.പി. സുനന്ദയെ അവതരിപ്പിക്കുമ്പോള്‍ സഹോദരനായ കെ.പി. സുരേഷായി സൗബിന്‍ ഷാഹിര്‍ അഭിനയിക്കുന്നു. സലിംകുമാര്‍, സുരേഷ്‌ കൃഷ്ണ, കൃഷ്ണശങ്കർ, ശബരീഷ് വർമ്മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുപ്രധാന താരങ്ങൾ.