
കുഞ്ചാക്കോ ബോബനെയും രജിഷ വിജയനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പകലും പാതിരാവും ചിത്രത്തിലെ “മനമേലെ പൂവിതളായി” വീഡിയോ സോങ്ങ് പുറത്തിറങ്ങി. ചിത്രം മാർച്ച് 3ന് തിയറ്ററുകളിലേക്ക് എത്തുന്നു. ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമിക്കുന്നത്. ഷൈലോക്കിനു ശേഷം അജയ് വാസുദേവ് ഒരുക്കുന്ന ചിത്രമാണ് പകലും പാതിരാവും. ഗുരു സോമ സുന്ദരം, മനോജ് കെ.യു, സീത എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഗോകുലം ഗോപാലനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Post Views: 16