
സിനിമ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘എംപുരാൻ’ന്റെ ചിത്രീകരണം ഓഗസ്റ്റ് 15 ന് തുടങ്ങും. തിയറ്ററിലും ഇന്ത്യൻ സിനിമ എന്ന നിലയിൽ ഒടിടിയിലും വൻ ബിസിനസ് നടന്ന ലൂസിഫർ എന്ന സിനിമയുടെ രണ്ടാം രണ്ടാം ഭാഗമാണിത്. ഷൂട്ട് തുടങ്ങുന്നതും ലൊക്കേഷനുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും ഇതുവരെ പുറത്തു വിട്ടിട്ടില്ലായിരുന്നു. ലൊക്കേഷനുകൾക്കുവേണ്ടി സംവിധായകൻ പൃഥിരാജും സംഘവും ആറുമാസത്തോളമായി നടത്തിയ യാത്രകൾ ഉത്തരേന്ത്യയിൽ അവസാനിച്ചു. ഹോളിവുഡ് ചിത്രത്തിനു സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് ആസൂത്രണം ചെയ്യുന്നത്. ഇന്ത്യയിൽ ചിത്രീകരണം തുടങ്ങുന്ന ചിത്രം 6 രാജ്യങ്ങളിലൂടെ യാത്ര ചെയ്താണു പൂർത്തിയാകുന്നത്.
Post Views: 14