
ഇന്ത്യയില്‍ നിന്നും 10 കോടിയിലേറെ അംഗങ്ങളുമായി ലിങ്ക്ഡ്‌ഇന്‍. ഇന്ത്യയിലെ അംഗങ്ങളില്‍ ഭൂരിഭാഗവും സോഫ്റ്റ്വെയര്‍, ഐടി മേഖലയില്‍ നിന്നുള്ളവരാണ്.കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അംഗത്വത്തില്‍ 56 ശതമാനം വളര്‍ച്ചയോടെ ആഗോളതലത്തില്‍ ലിങ്ക്ഡ്‌ഇന്‍റെ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ. അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 2022 ല്‍ മാത്രം ഇന്ത്യയിലെ പ്രൊഫഷണലുകള്‍ 46 ലക്ഷം മണിക്കൂര്‍ പ്ലാറ്റ്ഫോമില്‍ ചെലവഴിച്ചു. യുഎസിലെ അംഗങ്ങള്‍ ലിങ്ക്ഡ്‌ഇനില്‍ ചെലവഴിക്കുന്ന സമയത്തിന്‍റെ ഏകദേശം 2 ഇരട്ടിയാണിതെന്നും കമ്പനി അറിയിച്ചു.
Post Views: 27