വിഷ്ണു ഉണ്ണികൃഷ്ണൻ പ്രധാന വേഷത്തിൽ എത്തുന്ന ‘കള്ളനും ഭഗവതിയും’ എന്ന മലയാള സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഈസ്റ്റ് കോസ്റ്റിന്റെ ബാനറിൽ നടൻ ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. അനുശ്രീ, മോക്ഷ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് കെ വി അനിൽ ആണ്. സലിം കുമാർ, ജോണി ആന്റണി, പ്രേംകുമാർ, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കർ, നോബി, ജയപ്രകാശ് കുല്ലൂർ, ജയൻ ചേർത്തല, ജയകുമാർ, മാലാ പാർവതി തുടങ്ങിയവരും ഈ ചിത്രത്തിൽ അണിനിരക്കും.