ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന “എന്താടാ സജി’യിലെ ആദ്യ വീഡിയോ ഗാനം ഞായറാഴ്ച രാവിലെ 11 മണിക്ക് പുറത്തിറങ്ങുന്നു. നവാഗതനായ ഗോഡ്ഫി സേവ്യർ ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മിക്കുന്നത്. നിവേദ തോമസ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനും ,ജയസൂര്യയും വീണ്ടും ഒരുമിച്ചു എത്തുന്ന ചിത്രം കൂടിയാണ് ”എന്താടാ സജി”. ഫാമിലി കോമഡി എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീതം വില്യം ഫ്രാൻസിസ് നിർവഹിക്കുന്നു.