ദുൽഖർ സൽമാൻ നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘കിങ് ഓഫ് കൊത്ത’ ചിത്രീകരണം പൂർത്തിയായി. കാരൈക്കുടിയിലെ 95 ദിവസത്തെ നീണ്ട ഷെഡ്യൂളാണ് അവസാനിച്ചത്. ചിത്രം ഓണം റിലീസ് ആയി തിയേറ്ററുകളിൽ എത്തും. 44 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു പാക്കപ്പ് വീഡിയോയിലൂടെ ആണ് അണിയറ പ്രവർത്തകർ ഇക്കാര്യം പങ്കുവച്ചത്. ‘‘തീര്‍ക്കാന്‍ പറ്റുമെങ്കില്‍ തീര്‍ക്കെടാ’’ എന്ന ദുൽഖറിന്റെ ഡയലോഗും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധായകനാകുന്ന ആദ്യ ചിത്രമാണ് ഇത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ഐശ്വര്യ ലക്ഷ്മി, ഗോകുൽ സുരേഷ്, ചെമ്പൻ വിനോദ്, പ്രസന്ന, ഷമ്മി തിലകൻ, ഷബീർ കല്ലറക്കൽ, സെന്തിൽ കൃഷ്ണ, നൈല ഉഷ, സുധികോപ്പ, ശാന്തി കൃഷ്ണ, ശരൺ, രാജേഷ് ശർമ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ആക്‌ഷന് ഏറെ പ്രാധാന്യമുള്ള ചിത്രം കൂടെയാണ് ‘കിങ് ഓഫ് കൊത്ത’.