ആയിരം കോടി ക്ലബിൽ ഇടംപിടിച്ച് ഷാറൂഖ് ഖാന്റെ പത്താൻ. 27 ദിവസം കൊണ്ടാണ് ചരിത്രനേട്ടം സ്വന്തമാക്കി ഇരിക്കുകയാണ് ചിത്രം. ജനുവരി 25 ന് പ്രദർശനത്തിന് എത്തിയ ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം 620 കോടിയാണ് നേടിയത്. 380 കോടിയാണ് രാജ്യത്തിന് പുറത്ത് നിന്ന് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴും ചിത്രം നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. ചിത്രം ഹിന്ദി അല്ലാതെ തെന്നിന്ത്യൻ ഭാഷകളിലും റിലീസ് ചെയ്തിരുന്നു. 499.05 കോടിയാണ് ഹിന്ദിയിൽ നിന്ന് മാത്രം ചിത്രം സ്വന്തമാക്കിയത്. 17 കോടി തെന്നിന്ത്യയിൽ നിന്നും നേടി. വിവാദങ്ങളുടെ അകമ്പടിയോടെയാണ് പത്താൻ തിയറ്ററുകളിൽ എത്തിയത് എങ്കിലും , ചിത്രത്തിനെ അത് ബാധിച്ചില്ല. ആദ്യദിനം തന്നെ 100 കോടി ക്ലബിൽ ഇടംപിടിച്ചിരുന്നു. 250 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം 106 കോടി രൂപയാണ് റിലീസിങ് ദിവസം നേടിയത്. നാല് വർഷത്തിന് ശേഷം പുറത്ത് ഇറങ്ങുന്ന ഷാറൂഖ് ഖാൻ ചിത്രമാണ് പത്താൻ.