തിരുവനന്തപുരം ∙ തട്ടുകടകളും ബേക്കറികളും ഉൾപ്പെടെ ഭക്ഷണം പാചകം ചെയ്തു വിൽക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കുന്നതിനുള്ള സമയപരിധി ഫെബ്രുവരി 15വരെ നീട്ടി. ഭക്ഷണ പാഴ്സലുകളിൽ തയാറാക്കിയ സമയവും ഉപയോഗിക്കേണ്ട സമയപരിധിയും വ്യക്തമാക്കുന്ന സ്ലിപ്പോ, സ്റ്റിക്കറോ വേണമെന്ന നിബന്ധന ഇന്നു മുതൽ

ഹെൽത്ത് കാർഡ് ഇല്ലാത്ത ജീവനക്കാരുള്ള സ്ഥാപനങ്ങൾ ഇന്ന് മുതൽ പൂട്ടുമെന്നാണ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഹെൽത്ത് കാർഡ് എടുക്കാനുള്ള ആളുകളുടെ തിരക്ക് പരിഗണിച്ച് കൂടുതൽ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യവും പരിഗണിച്ചാണ് സാവകാശം അനുവദിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഹെൽത്ത് കാർഡ് എടുക്കാത്തവർക്കെതിരെ ഫെബ്രുവരി 16 മുതൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് മുതൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തമാക്കും. ഹെൽത്ത് കാർഡ് ഇല്ലാത്തവരോട് 15ന് അകം കാർഡ് ഹാജരാക്കണമെന്ന് നിർദേശിക്കും.