തിരുവനന്തപുരം ∙ പ്രതിപക്ഷം അതിശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നതിനിടയില്‍ വാട്ടർ അതോറിറ്റിയുടെ പുതുക്കിയ താരിഫ് നിരക്കുകൾ നിലവിൽവന്നു. എല്ലാ വിഭാഗങ്ങളിലുമുള്ള ഉപഭോക്താക്കൾക്ക് ഉപയോഗിക്കുന്ന ഓരോ യൂണിറ്റ് വെള്ളത്തിനും ഒരു പൈസ വീതം വർധന. വിവിധ സ്ലാബുകളിൽ 50 രൂപ മുതൽ 550 രൂപ വരെ കൂടും. 15,000 ലീറ്റർ വരെ പ്രതിദിനം ഉപയോഗിക്കുന്ന ബിപിഎൽ കുടുംബങ്ങൾക്ക് വെള്ളക്കരം ഇല്ല. ഫ്ലാറ്റുകളുടെ ഫിക്സ‍ഡ് ചാർജ് 55.13രൂപ. ഫെബ്രുവരി മൂന്നു മുതൽ മുൻകാല പ്രാബല്യം നൽകിയിട്ടുണ്ട്.