തിരുവനന്തപുരം ∙ ഒന്നാം പിണറായി സർക്കാർ പ്രഖ്യാപിച്ച 1200 ഡോക്ടർ തസ്തികയിൽ ഒരാളുടെ പോലും നിയമനത്തിന് അനുമതിയായില്ല. രോഗികളുടെ എണ്ണം കൂടിവരുന്ന മെഡിക്കൽ കോളജുകളിൽ 800 ഡോക്ടർമാരുടെ കുറവുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ജില്ലാ, താലൂക്ക് ആശുപത്രികളിലും സിഎച്ച്സികളിലുമായി 400 ഡോക്ടർമാരുടെ ഒഴിവുമുണ്ട്. തസ്തിക അനുവദിക്കുന്നതിലും നിയമനത്തിലും ധനവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയതാണ് ഒഴിവ് നികത്തുന്നതിന് തടസ്സം.