വാഹനത്തിനുമടക്കം നികുതി കൂട്ടി, സകല മേഖലയിലും രൂക്ഷമായ വിലക്കയറ്റം അടിച്ചേൽപിച്ച് രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാം ബജറ്റ്. കേന്ദ്ര സർക്കാർ കടമെടുപ്പ് തുക വെട്ടിക്കുറച്ചത് കാരണമുള്ള വരുമാന നഷ്ടം നികത്താനാണ് നികുതി വർധിപ്പിച്ചതെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ ന്യായീകരിക്കുന്നെങ്കിലും മുക്കാൽ പങ്ക് നികുതി വർധനയും സാധാരണക്കാർക്ക് കടുത്ത ആഘാതമായി. കഴിഞ്ഞ മേയിൽ കേന്ദ്ര സർക്കാർ ഇന്ധനത്തിന് വില കുറച്ചപ്പോൾ വില താഴ്ത്താൻ‌ തയാറാകാത്ത സംസ്ഥാന സർക്കാർ ഇപ്പോൾ‌ ലീറ്ററിന് 2 രൂപ സെസ് ചുമത്തിയതിന്റെ ഞെട്ടലിലാണ് കേരളം. നിരക്കുകൾ ഏപ്രിൽ ഒന്നിന് നിലവിൽ വരും.