സുപ്രിംകോടതിയില്‍ ജഡ്ജിമാരുടെ ഒഴിവ് പൂര്‍ണമായും നികത്തി. ഇതോടെ സുപ്രിംകോടതിയുടെ ജുഡീഷ്യല്‍ അംഗബലം ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ 34 പേരായി. കൊളീജിയം ശുപാര്‍ശ അംഗീകരിച്ച് രാജേഷ് ബിന്ദലിനെയും അരവിന്ദ് കുമാറിനെയും ജഡ്ജിമാരായി നിയമിച്ചു. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ജ. രാജേഷ് ബിന്ദല്‍. ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു ജ. അരവിന്ദ് കുമാര്‍. ജനുവരി 31നായിരുന്നു രണ്ട് ജഡ്ജിമാരുടെയും പേരുകള്‍ സുപ്രിംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തത്. ഈ മാസം ആറിന് സുപ്രിംകോടതിയില്‍ പുതുതായി അഞ്ച് ജഡ്ജുമാരെ കൂടി നിയമിച്ചിരുന്നു.
Post Views: 25