സംസ്ഥാന ബജറ്റ് പൊതുജന ആരോഗ്യ മേഖലയ്ക്ക് 2828.33 കോടി വകയിരുത്തി. കൊവിഡ് ആരോഗ്യ പ്രശ്നം കൈകാര്യം ചെയ്യാൻ 5 കോടി വകയിരുത്തി സംസ്ഥാന ബജറ്റ്. ഹെൽത്ത് ഹബ്ബായി സംസ്ഥാനത്തെ മാറ്റും. കെയർ പോളിസി നടപ്പാക്കാൻ 5 കോടി വകയിരുത്തി സംസ്ഥാന ബജറ്റ്. എല്ലാ ജില്ലാ ആശുപത്രികളിലും ക്യാൻസർ ചികിത്സ കേന്ദ്രങ്ങൾ ഉറപ്പാക്കും. പകർച്ച വ്യാധി പ്രതിരോധത്തിന് 11 കോടി വകയിരുത്തി. സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന‍റെ സഹായത്തോടെയാണ് തദ്ദേശീയ വാക്സീൻ വികസിപ്പിക്കുക.എയർ സ്ട്രിപ്പുകൾ നടപ്പാക്കാനുള്ള കമ്പനിക്കായി 20 കോടി രൂപയും വകയിരുത്തി. 1000 കോടി രൂപ വിഴിഞ്ഞം തുറമുഖത്തിന് ചുറ്റുമായി ഇടനാഴി സഥാപിക്കാൻ വകയിരുത്തി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. കേരളത്തിൽ വിലക്കയറ്റം നിയന്ത്രിക്കാനായി 2000 കോടി വകയിരുത്തി.
റബർ കർഷകർക്കുള്ള സബ്‌സിഡി വിഹിതം 600 കോടിയാക്കി. കേരളം ആണ് ജിഎസ്ടി പുനസംഘടിപ്പിച്ച ആദ്യ സംസ്ഥാനം. ബജറ്റ് വിഹിതത്തിൽ നിന്ന് ക്ഷേമ പദ്ധതികൾ ഏറ്റെടുക്കണം.