ആദ്യ ചിത്രമായ കാന്താരയുടെ 100 ദിവസത്തെ തിയേറ്റർ റണ്ണിനെയും അതിന്റെ വിജയത്തെയും ആദരിക്കുന്ന ചടങ്ങിൽ നടനും സംവിധായകനുമായ റിഷാബ് ഷെട്ടി കാന്താര 2 എന്ന ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തി. 2024ൽ ആഗോളതലത്തിൽ ചിത്രം റിലീസ് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
കാന്താര എന്ന ചിത്രം യഥാർത്ഥത്തിൽ രണ്ടാം ഭാഗമാണെന്നും യഥാർത്ഥ കഥയുടെ പ്രീക്വൽ ആയി കാന്താര 2 പ്രവർത്തിക്കുമെന്നും ഇത് ആദ്യ ഭാഗമാക്കുമെന്നും റിഷാബ് പ്രഖ്യാപിച്ചു. കാന്താര 2വിന്റെ തിരക്കഥ എഴുതി തുടങ്ങിയെന്നും അദ്ദേഹം സ്ഥിരീകരിച്ചു. “കാന്താരയോടുള്ള അപാരമായ സ്‌നേഹത്തിനും പിന്തുണയ്ക്കും പ്രേക്ഷകർക്ക് നന്ദി പറഞ്ഞു അദ്ദേഹം. റിഷാബ് ഷെട്ടി സംവിധാനം ചെയ്ത ചിത്രം ആഗോളതലത്തിൽ 400 കോടിയിലധികം സമ്പാദിക്കുകയും കർണാടകത്തിലെ എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറുകയും ചെയിതു കാന്താര. ഈ സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികം വൈകാതെ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ .