പൃഥ്വിരാജിന്റേതായി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കാളിയൻ’. പ്രഖ്യാപിച്ചിട്ട് ഒരുപാട് വര്‍ഷമായെങ്കിലും ചിത്രീകരണം തുടങ്ങുന്നത് നീളുകയായിരുന്നു. ജൂണില്‍ ‘കാളിയന്റെ’ ചിത്രീകരണം തുടങ്ങിയേക്കും എന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

നാല് വർഷങ്ങൾക്ക് മുമ്പാണ് ‘കാളിയൻ’ പ്രഖ്യാപിച്ചതെങ്കിലും പലകാരണങ്ങൾ തുടർ പ്രവർത്തനങ്ങൾ നീണ്ടുപോകുക ആയിരുന്നു. പഴയ തെക്കൻ ദേശത്തെ വീരയോദ്ധാക്കളുടെ കഥ പറയുന്ന ചിത്രമായ ‘കാളിയന്റെ’ ചിത്രീകരണത്തിന് ശേഷമായിരിക്കും പൃഥ്വിരാജ് മോഹൻലാലിന്റെ നായകനായ ‘എമ്പുരാൻ’ തുടങ്ങുക എന്നും റിപ്പോര്‍ട്ടുണ്ട്. എസ് മഹേഷ് ആണ് ‘കാളിയൻ’ സംവിധാനം ചെയ്യുന്നത്. ‘കെജിഎഫ്’, ‘സലാര്‍’ തുടങ്ങിയ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്‍രൂര്‍ ആണ് കാലിയന് സംഗീതം പകരുന്നത്. പി ടി അനില്‍ കുമാറാണ് ചിത്രത്തിന്‍റെ രചന. ഛായാഗ്രഹണം സുജിത്ത് വാസുദേവ് നിര്‍വഹിക്കും.