
ജോജു ജോര്‍ജ്ജ് ആദ്യമായി ഇരട്ട വേഷത്തില്‍ എത്തുന്ന ‘ഇരട്ട’നെറ്റ്ഫ്‌ലിക്‌സില്‍ ഇന്ന് മുതല്‍ സ്ട്രീം ചെയ്യുന്നു. നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച ജോജു ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേര്‍ന്നാണ് ഇരട്ട നിര്‍മിച്ചത്. വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരായാണ് ജോജു ജോര്‍ജ്ജ് ഈ ചിത്രത്തില്‍ എത്തുന്നത്. നിരവധി സസ്‌പെന്‍സുകള്‍ ട്വിസ്റ്റുകളും ഒക്കെ ചേര്‍ന്ന പോലീസ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയിട്ടാണ് ഇരട്ട അണിയിച്ചൊരുക്കുന്നത്. ഇതിനോടകം തന്നെ സംസ്ഥാന-ദേശീയ അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുള്ള ജോജു ജോര്‍ജിന്റെ കരിയറിലെ മറ്റൊരു വഴിത്തിരിവ് ആകും ഇരട്ടയിലെ കഥാപാത്രങ്ങള്‍. തെന്നിന്ത്യന്‍ താരം അഞ്ജലി ആണ് നായികയായി എത്തുന്നത്.
Post Views: 15